ബംഗളുരുവിൽ നൈജീരിയൻ യുവതി കൊല്ലപ്പെട്ടു; മൃതദേഹം മൈതാനത്ത് കൊണ്ടിട്ട നിലയിൽ; കഴുത്തിലും തലയിലും മാരക മുറിവുകൾ; മുഴുവൻ ദുരൂഹത; അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-05-01 07:47 GMT
ബെംഗളൂരു: ബംഗളുരുവിൽ നൈജീരിയൻ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു ചിക്കജാലയിലാണ് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നൈജീരിയൻ വനിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
കഴുത്തിലും തലയിലും മുറിവുകൾ ഏറ്റ നിലയിൽ ആണ് മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായി പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.