ലീവ് നല്‍കിയില്ല; നാല് സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു; ചോരവാര്‍ന്ന കത്തിയുമായി റോഡ്‌ഷോ; രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസില്‍ കുടുങ്ങി; സംഭവത്തില്‍ പ്രതി പിടിയില്‍; സംഭവം ബംഗാളില്‍
കൊല്‍ക്കത്ത: ലീവ് അനുവാദിക്കാത്തതില്‍ നാല് സഹപ്രവര്‍ത്തകരെ കുത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. ജോലിയില്‍ ഇരിക്കുന്ന സമയത്താണ് സംഭവം. പ്രതിയായ അമിത് സര്‍ക്കറിനെ ടെക്‌നോ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലാണ് സംഭവം. സഹപ്രവര്‍ത്തകരെ കുത്തിയ ശേഷം പ്രതി ചോരയുള്ള കത്തിയുമായി വഴിയിലൂടെ നടന്ന് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മൊബൈലില്‍ വീഡിയോ എടുക്കുന്നവരെയും അമിത് ഭീഷണിപ്പെടുത്തി.
ഇയാളുടെ സഹപ്രവര്‍ത്തകരായ ജയ്‌ദേബ് ചക്രബര്‍ത്തി, സാന്റനു സഹ, സാര്‍ത്ഥ ലേറ്റ്, ഷെയ്ഖ് സതബുള്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമണം നടത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഇയാള്‍ക്ക് ലീവ് നിഷേധിച്ചതെന്ന് അറിയില്ല. കുത്തിയതിന് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. സോടെപുരിലെ ഖോലയില്‍ താമസിക്കുന്ന അസിത് ടെക്‌നിക്കല്‍ എജ്യുകേഷന്‍ വകുപ്പിന്റെ കരിഗോറി ഭവനിലാണ് ജോലി ചെയ്യുന്നത്.