ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; താറുമാറായി ട്രെയിന്‍ സര്‍വീസ്; സുരക്ഷയൊരുക്കി റെയില്‍വേ അതോറിറ്റി; 15 ട്രെയിനുകള്‍ വൈകി ഓടി: യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് ട്രെയിന്‍ സമയം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് താറുമാറായി ട്രെയിന്‍ സര്‍വീസ്. 15 ട്രെയിന്‍ സര്‍വീസുകളാണ് വൈകിയോടിയത്. പ്രതികൂല സാഹചര്യത്തില്‍ റെയില്‍വേ അതോറിറ്റി സുരക്ഷാ പ്രോട്ടാക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് ട്രെയിന്‍ സമയം ഉറപ്പാക്കണമെന്നും റെയില്‍വേ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദൃശ്യപരത കുറഞ്ഞിരുന്നു.
പഥാല്‍ക്കോട്ട് എക്‌സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാര്‍ എക്‌സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്‌സ്പ്രസ് (12225), മഹാബോധി എക്‌സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകള്‍ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് (12393), ശ്രംജീവി എക്‌സ്പ്രസ് (12391), പത്മാവത് എക്‌സ്പ്രസ് (14207) എന്നീ ട്രെയിനുകള്‍ ഒരു മണിക്കൂറിലധികമാണ് വൈകിയോടിയത്. യശ്വന്ത്പൂര്‍ ദൊറോന്തോ എക്‌സ്പ്രസ് (12213), ലക്‌നൗ മെയില്‍ (12229) തുടങ്ങിയ ട്രെയിനുകള്‍ക്ക് കാലതാമസം നേരിട്ടപ്പോഴാണ് സുഹൈല്‍ ദേവ് എക്‌സ്പ്രസ് (22419) ഒരു മണിക്കൂര്‍ വൈകിയത്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങളും വൈകിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെ വായു ?ഗുണനിലവാര സൂചിക 216ല്‍ എത്തിയിരുന്നു. നാളെ മുതല്‍ അടുത്ത 5 ദിവസത്തേക്ക് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞുണ്ടാകുമെന്നും താപനില 7മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.