നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയെന്ന് വിവരം; വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ആക്രമണം; ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ നുഴഞ്ഞ് കയറിയതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. ഭീകരവാദികള്‍ക്കായി സുരക്ഷാ സേന അന്വേഷണം നടത്തുകയാണ്. മൂന്ന് ഭീകരവാദികള്‍ പ്രദേശത്ത് ഒളിച്ചപ്പിരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നിലവില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
ഭീകരവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.