വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു; കേരളത്തില്‍ ഒരു സിലിണ്ടറിന് 57.5 രൂപ കുറവ് വരും

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു

Update: 2025-07-01 07:30 GMT

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ വെട്ടിക്കുറച്ചു. 57.5 രൂപയാണ് ഇതുപ്രകാരം കേരളത്തില്‍ കുറവ് വരുന്നത്. ഡല്‍ഹിയില്‍ ഇത് 58.5 ആണ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറില്‍ വില വ്യത്യാസം ഇത്തവണയും ഇല്ല. ഏപ്രിലില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

വാണിജ്യ സിലിണ്ടറുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ 43 രൂപയും മേയില്‍ 15 രൂപയും ജൂണില്‍ 25 രൂപയും കുറവ് വരുത്തിയിരുന്നതാണ്. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ 58.5 രൂപ കൂടി കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഗ്യാസ് ഉപയോഗത്തിന്റെ 90 ശതമാനവും വീട്ടാവശ്യത്തിനായാണ് ചിലവഴിക്കപ്പെടുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ എല്‍പിജി വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ എല്‍പിജി വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ വീട്ടാവശ്യത്തിനുള്ള ഗ്യാസ് വില ഉയര്‍ത്തി നിര്‍ത്തുന്ന തന്ത്രമാണ് പ്രയോഗിച്ച് വരുന്നത്.

Tags:    

Similar News