ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; പരീക്ഷ ഹാള്‍ ടിക്കറ്റും പുസ്തകങ്ങളും എടുക്കാനാവാതെ വിദ്യാര്‍ഥികള്‍; സംഘര്‍ഷത്തിന് കാരണം ഇങ്ങനെ

മലയാളി വിദ്യാര്‍ഥികളെ പിജി ഹോസ്റ്റലില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു

Update: 2024-12-14 17:16 GMT

ബെംഗളൂരു: മടിവാളയിലെ മലയാളി വിദ്യാര്‍ഥികളെ പിജി ഹോസ്റ്റലില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാര്‍ഥികളുടെ പരാതിയില്‍ മടിവാള പോലീസ് കേസെടുത്തു.

പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമ ഗൂണ്ടകളെയും കൂട്ടി എത്തിയത്.

മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി. ഹാള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മടിവാള പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News