ഭാര്യയില്‍ സംശയം; പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി

ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്

Update: 2024-09-08 17:37 GMT

മംഗളൂരു: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ കൊന്നു കുഴിച്ചുമൂടി. പിതാവിന്റെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. കൊപ്പാള കുകനൂര്‍ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം. ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ചാരിത്ര്യത്തില്‍ സംശയിച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂര്‍ പൊലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Tags:    

Similar News