മുംബൈ കുര്‍ളയിലെ ബസ് അപകടം; മരണം ആറായി; ബസിന്റെ ബ്രേക്ക് തകരാറിലായത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

Update: 2024-12-10 05:14 GMT

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി. 49 പേര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. 200 മീറ്ററോളം അപകടകരമായ രീതിയില്‍ സഞ്ചരിച്ച ശേഷമാണ് ബസ് മറ്റുവാഹനങ്ങളില്‍ ഇടിച്ചു കയറിയതെന്നാണ് വിവരം. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുര്‍ള സ്റ്റേഷനില്‍ നിന്ന് അന്ധേരിയിലേക്ക് യാത്രതിരിച്ച ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് ( BEST) ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകരമായ രീതിയിൽ പാഞ്ഞെത്തിയ ബസ് കാല്‍നട യാത്രക്കാരിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ ശേഷം ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ഇടിച്ചുനില്‍ക്കുകയായിരുന്നു.

അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ബസ് ഡ്രൈവറെ കസ്റ്റഡയിലെടുത്തിട്ടുണ്ട്

Tags:    

Similar News