നീല സ്യൂട്ട്കേസ് തെരുവിലൂടെ വലിച്ചിഴച്ച് നായ്ക്കൾ; തുറന്നപ്പോൾ കണ്ടത് ജീർണിച്ച് വീർത്ത യുവതിയുടെ മൃതദേഹം; കഴുത്തിൽ കയർ മുറുക്കിയത് പോലുള്ള പാടുകൾ; നിർണായകമായത് കൈയിലെ ടാറ്റൂ

Update: 2025-12-31 13:23 GMT

കൈത്താൽ: നായ്ക്കൾ വലിച്ചിഴച്ച നീല സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടലോടെ പ്രദേശവാസികൾ. ഹരിയാനയിലെ കൈത്താൽ ജില്ലയിലാണ് നടുക്കുന്ന സംഭവം. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ കയർ പോലുള്ള പാടുകൾ കണ്ടെത്തിയത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിന് ബലം നൽകുന്നു.

കൈത്താലിലെ ഷീലാ ഖേര ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 3നും 4നും ഇടയിലാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു കൂട്ടം നായ്ക്കൾ സ്യൂട്ട്‌കേസ് വലിച്ചിഴയ്ക്കുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗീത സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തിരിച്ചറിയാത്ത മൃതദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന ടാറ്റൂവാണ് യുവതിയെ തിരിച്ചറിയാനുള്ള ഏക സൂചനയായി പോലീസ് നിലവിൽ കാണുന്നത്. സ്യൂട്ട്‌കേസിനുള്ളിൽ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിന്റെ ഫലമായി മൃതദേഹം വീർത്ത നിലയിലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പോലീസ് മൃതദേഹം സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും, മൃതദേഹം തിരിച്ചറിയുന്നതിനായി അയൽ സ്റ്റേഷനുകളുമായി വിവരങ്ങൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. മാർച്ച് ഒന്നിന് റോത്തക്കിലെ സാംപ്ല ബസ് സ്റ്റാൻഡ് മേൽപ്പാലത്തിന് സമീപം 22 വയസ്സുകാരിയും കോൺഗ്രസ് പ്രവർത്തകയുമായ ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തിയതിന് സമാനമായ സംഭവമാണിത്.

Tags:    

Similar News