മണിപ്പൂരില്‍ കുക്കി - മെയ്തി ഏറ്റുമുട്ടല്‍ തുടരുന്നു; കാങ്‌പോക്പി ജില്ലയില്‍ 46കാരി കൊല്ലപ്പെട്ടു; ബോംബേറും തുടരുന്നു
ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലും ജിരിബാമിലും വീണ്ടും ആക്രമണമുണ്ടായി
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി - മെയ്തി ഏറ്റുമുട്ടല്‍ തുടരുന്നു. അതിനിടെ സംഘര്‍ഷത്തില്‍ കാങ്‌പോക്പി ജില്ലയിലെ 46കാരി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സമാധാന ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.
പ്രദേശവാസികള്‍ അടുത്തുള്ള വനത്തിലേക്ക് പലായനം ചെയ്തതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നെംജാഖോള്‍ ലുംഗ്ഡിം എന്ന യുവതിയാണ് മരിച്ചത്. ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സ്ഥലത്ത് ബോംബേറ് ഉള്‍പ്പെടെ നടക്കുന്നതായാണ് വിവരം.
മണിപ്പൂരിലെ ഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലും ജിരിബാമിലും വീണ്ടും ആക്രമണമുണ്ടായി. ജിരിബാമില്‍ കുക്കികള്‍ ഉപേക്ഷിച്ച ഗ്രാമത്തിന് മെയ്തി വിഭാഗം തീയിട്ടു