ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; അപകടം റിവോള്‍വര്‍ സ്വയം പരിശോധിക്കുന്നതിനിടെ; താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി

Update: 2024-10-01 04:51 GMT

മുംബൈ: പ്രമുഖ ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അപകടം സംഭവിച്ചത്. വീട്ടില്‍ വച്ച് റിവോള്‍വര്‍ സ്വയം പരിശോധിക്കുന്നതിനിടെയാണ് താരത്തിന് വെടിയേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ അദ്ദേഹത്തിന്‍റെ മുംബൈയിലെ വീട്ടിൽ വച്ചായിരിന്നു അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്.

സാരമായി പരുക്കേറ്റ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിയറ്റതിന് പിന്നാലെ അദ്ദേഹത്തിന് ധാരാളമായി രക്തനഷ്ടമായി എന്നും വിവരങ്ങൾ ഉണ്ട്.

നടന്റെ കാലില്‍ നിന്നും ഡോക്ടര്‍മാര്‍ തിര നീക്കം ചെയ്തുവെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും മാനേജര്‍ ശശി സിന്‍ഹ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

നടൻ ഗോവിന്ദയുടെ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണ് താരത്തിന്‍റെ പക്കൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

Tags:    

Similar News