കൊടുക്രൂരത; വിവാഹ ദിവസം നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി; വരനെ മർദിച്ച് അവശനാക്കി പ്രതികൾ കടന്നുകളഞ്ഞു; എട്ട് പേർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം കൊൽക്കത്തയിൽ
കൊൽക്കത്ത: വിവാഹ ദിവസം നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഗ്രാമവാസികൾ ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ വച്ചാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്.
നവവരനെ മർദിച്ച് അവശനാക്കിയതിന് ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിന് ബന്ധുക്കൾ എതിർപ്പ് ഉയർത്തിയിരുന്നു. ഇതോടെ ഇരുവരും വീട് വിട്ട് ഇറങ്ങി അന്ന് രാത്രി കാഞ്ചരപ്പാറ സ്റ്റേഷനിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്താക്കി.
ശേഷം റെയിൽവേ ട്രാക്കിലൂടെ നന്നുപോകുമ്പോൾ ആണ് നാട്ടുകാരായ ചില യുവാക്കൾ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തത്. ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ ഓടി രക്ഷപ്പെട്ടു. യുവതി കല്യാണി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
ഉടനെ തന്നെ പോലീസ് അന്വേഷണത്തിൽ നാല് പ്രതികളെ പിടികൂടി. ഉച്ചയോടെ എട്ട് പേരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ആവശ്യപ്പെടുമെന്നും അറിയിച്ചു.