വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെ ഹൃദയാഘാതം: സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യവെ വരന് ദാരുണാന്ത്യം

സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യവെ വരന് ദാരുണാന്ത്യം

Update: 2024-11-21 13:18 GMT

ലഖ്‌നോ: വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട വരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാഥറസിലാണ് ദാരുണ സംഭവം. ഹല്‍ദി ആഘോഷത്തിനിടെയാണ് ശിവം കുമാര്‍(22) മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ശിവമിന്റെ വീട്ടിലായിരുന്നു ആഘോഷം. സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യവെയാണ് ശിവം പെട്ടെന്ന് കുഴഞ്ഞുവീണു. പിന്നീട് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ അമ്മ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയിരുന്നത് ശിവം കുമാര്‍ ആയിരുന്നെന്ന് സഹോദരന്‍ രാഷിത് കുമാര്‍ പറഞ്ഞു. രാഷിന്റെ വിദ്യാഭ്യാസത്തിന്റെ ചെലവും വഹിച്ചത് ശിവം കുമാര്‍ ആയിരുന്നു. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്.

Tags:    

Similar News