കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യാലയ ചുമതലയില്‍ ആദ്യമായി വനിത
കത്തോലിക്കാ സഭ കാര്യാലയ ചുമതലയില്‍ ആദ്യമായി വനിത
By : സ്വന്തം ലേഖകൻ
Update: 2025-01-06 18:15 GMT
റോം: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യാലയത്തിന്റെ മേധാവിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയാണ് ഈ തസ്തികയില്‍ നിയമിതയായത്.
സഭാ ഭരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
വിവിധ കാര്യാലയങ്ങളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ഇതുവരെ വനിതകള്‍ എത്തിയിരുന്നത്. എന്നാല്‍, അധ്യക്ഷസ്ഥാനമായ പ്രിഫെക്ട് ആയി നിയമിക്കപ്പെടുന്നത് ആദ്യമാണ്.