കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Update: 2025-01-11 16:40 GMT

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍പട്ന: കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) അറസ്റ്റില്‍. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. മേക്കര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ രവീന്ദ്രകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രാദേശിക വ്യവസായിയായ രോഹന്‍ കുമാറിന്റെ പക്കല്‍നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. രവീന്ദ്ര കുമാറിനൊപ്പം പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന ഡ്രൈവര്‍ അനില്‍ കുമാര്‍ സിങ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സരണ്‍ എസ്.പി കുമാര്‍ ആശിഷ് പ്രതികരിച്ചു.

ജനുവരി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സരണില്‍നിന്ന് മുസാഫിര്‍പുരിലേക്ക് സഞ്ചരിക്കുകയായിരുന്നു രോഹന്‍ കുമാര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി രണ്ടു ബാഗുകളിലായി 32 ലക്ഷം രൂപ വീതം രോഹന്‍ കരുതിയിരുന്നു. അനധികൃത ആയുധങ്ങള്‍ക്കായും മദ്യത്തിനായും പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ രോഹന്‍ കുമാറിന്റെ വാഹനം പോലീസ് പരിശോധിച്ചു.

32 ലക്ഷത്തിന്റെ രണ്ടു ബാഗുകള്‍ കണ്ടതോടെ പണം എവിടെ നിന്നാണെന്ന വ്യക്തമാക്കണമെന്ന എസ്.എച്ച്.ഒ ആയ രവീന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. താന്‍ ബിസിനസുകാരനാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് കൈയില്‍ പണം കരുതിയതെന്നും രോഹന്‍ വിശദീകരിച്ചു. തുടര്‍ന്ന് പണം കൈമാറണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും രവീന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി.

രണ്ടു ബാഗുകളും രവീന്ദ്ര കുമാര്‍ എടുത്തെങ്കിലും ഒരെണ്ണം രോഹന്റെ ആവശ്യപ്രകാരം മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ രോഹന്‍ കുമാര്‍ പരാതി നല്‍കുന്നത്. തുടരന്വേഷണത്തില്‍ രവീന്ദ്രകുമാറും ഡ്രൈവര്‍ അനില്‍കുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

Tags:    

Similar News