ഇഡിക്കെതിരെ പ്രതിഷേധം; ചെന്നിത്തലയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്; സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു
ചെന്നിത്തലയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്
By : സ്വന്തം ലേഖകൻ
Update: 2025-04-17 11:25 GMT
മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റില്‍. മുംബൈയില്‍ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായതായാണ് വിവരം. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിക്കെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇ ഡി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.