ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് രാവിലെ നട തുറന്ന പൂജാരിമാർ പതറി; ക്ഷേത്ര മുറ്റത്ത് വികൃതമായ നിലയിൽ മൃതദേഹങ്ങൾ; മോഷണശ്രമത്തിനിടെ നടന്ന കൊലയെന്ന് പോലീസ് സംശയം; വൻ ദുരൂഹത
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ ഒരു ക്ഷേത്രത്തിലെ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാരാണ് ജീവനക്കാരുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്.
പോലീസ് പ്രാഥമിക അന്വേഷണത്തിൽ ഇത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കാൻ ശ്രമിച്ചവരെ തടഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും വെട്ടേറ്റതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് വിശദമായ പരിശോധനകൾ നടന്നുവരികയാണ്. കൂടുതൽ പ്രതികളുണ്ടോയെന്നും മോഷണശ്രമം ലക്ഷ്യമിട്ടാണോ കൊലപാതകം നടന്നതെന്നുമടക്കം വിവിധ കോണുകളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.