മൃതദേഹം ട്രോളി ബാഗിലാക്കി സ്ഥലത്ത് നിന്ന് മുങ്ങി; സ്വന്തം മകളെ ഫോൺ വിളിച്ചതും നാട് അറിഞ്ഞത് അരുംകൊല; ഭർത്താവിനെ കൊന്ന ഭാര്യ കുടുങ്ങിയത് ഇങ്ങനെ

Update: 2025-11-11 05:25 GMT

ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിൽ, 43 വയസുകാരനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ഒളിവിൽ പോയി. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് ഞായറാഴ്ച ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ ഭാര്യ തന്റെ മകളെ ഫോണിൽ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് അറിയിച്ചു.

സംഭവം പുറത്തുവന്നത് പ്രതി സ്വന്തം മകളെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചപ്പോഴാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു പുതപ്പ് കൊണ്ട് മൂടി ട്രോളി ബാഗിൽ തിരുകിയതായി പൊലീസ് വ്യക്തമാക്കി. മകൾ കോർബയിൽ താമസിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി ഇപ്പോഴും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പ്രതി മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു എന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് ജാഷ്പൂരിലേക്ക് തിരിച്ചെത്തിയതായിരുന്നുവെന്നും വിനോദ് മിഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News