മതം ചോദിച്ച് ഹിന്ദുക്കള്‍ക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ല; അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനില്‍ക്കുന്നത്; ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണമെന്ന് മോഹന്‍ ഭാഗവത്; ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലെ പോരാട്ടമെന്ന് ആര് എസ് എസ് മേധാവി
By : സ്വന്തം ലേഖകൻ
Update: 2025-04-25 05:10 GMT
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കള്‍ക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.