ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; രാജ ഇഖ്ബാല്‍ സിങ് പുതിയ മേയര്‍
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; രാജ ഇഖ്ബാല്‍ സിങ് പുതിയ മേയര്‍
ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണവും ബിജെപിക്ക്. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിംഗ് ഡല്‍ഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ഇഖ്ബാല്‍ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്.
എഎപി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോണ്‍ഗ്രസ് നാമമാത്രമായ സാന്നിധ്യത്തിലേക്ക് ചുരുങ്ങുകയും ചെയ്തതത് ബിജെപിക്ക് വന്‍ നേട്ടമായി. 250 സീറ്റുകളുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ഇപ്പോള്‍ 117 കൗണ്‍സിലര്‍മാരുണ്ട്. 2022 ല്‍ ഇത് 104 ആയിരുന്നു. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ എണ്ണം 134 ല്‍ നിന്ന് 113 ആയി കുറഞ്ഞു.
കോണ്‍ഗ്രസിന് എട്ട് സീറ്റും കിട്ടി. ഇത്തവണ സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനും എഎപിക്കും ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ അകന്ന എഎപിയും കോണ്‍ഗ്രസും ഈ ചര്‍ച്ചയിലേക്ക് പോകാതിരുന്നതും ബിജെപിക്ക് നേട്ടമായി.