ജഡ്ജിയുടെ വീട്ടില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറി

അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറി

Update: 2025-05-05 12:17 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ആരോപണം അന്വേഷിക്കാന്‍ രൂപീകൃതമായ ആഭ്യന്തര അന്വേഷണ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധ്വാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ശിവരാമന്‍ എന്നിവരടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടേയുടെയും, ഡല്‍ഹി പോലീസിലേയും, ഫയര്‍ ഫോഴ്സിലേയും, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

ഡല്‍ഹി ഹൈക്കോടതിയിലെ ചില ജീവനക്കാരുടെ മൊഴിയും സമിതി രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. മൂന്നാം തീയതിയാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Similar News