എഴുപത് ലക്ഷം രൂപയുടെ ഇ-സിഗരറ്റും യുഎസ് ഡോളറുമായി യാത്രക്കാരി ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; മലേഷ്യയില്‍ നിന്നെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത് പോലിസ്
70 ലക്ഷത്തിന്റെ ഇ-സിഗരറ്റുമായി വിമാനയാത്രക്കാരി പിടിയിൽ
ചെന്നൈ: 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കില്‍പ്പെടാത്ത യുഎസ് ഡോളറുമായി മലേഷ്യയില്‍ നിന്ന് എത്തിയ യാത്രക്കാരി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. ക്വാലലംപുരില്‍ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. പതിവ് പരിശോധനകള്‍ക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നല്‍കിയ വനിതയുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍, ക്വാലലംപുര്‍ വിമാനത്താവളത്തില്‍ അജ്ഞാത വ്യക്തിയാണ് പാഴ്‌സല്‍ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു. ചെന്നൈ വിമാനത്താവളത്തില്‍ കൈമാറണമന്നു നിര്‍ദേശിച്ചിരുന്നതായും പറഞ്ഞു. ഇവരില്‍ നിന്ന് പാഴ്‌സല്‍ സ്വീകരിക്കാനെത്തിയതെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കൂടുതല്‍ അന്വേഷണം തുടരുകയാണ്.