രാജ്യസഭയിലേക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്; നിലപാട് വ്യക്തമാക്കിയത് ലുധിയാനയിലെ വിജയത്തിന് പിന്നാലെ
ന്യൂഡല്‍ഹി: രാജ്യസഭയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞടുപ്പില്‍ എ.എ.പി സ്ഥാനാര്‍ഥി സഞ്ജയ് അറോറ വിജയിച്ചതോടെ ഒഴിവുവരുന്ന രാജ്യസഭ സീറ്റില്‍ താന്‍ മത്സരിക്കില്ലെന്നാണ് കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. രാജ്യസഭ എം.പിയായ സഞ്ജയ് അറോറ അടുത്ത ദിവസം രാജി സമര്‍പ്പിക്കും.
ഇതോടെ ഒഴിവവരുന്ന സീറ്റില്‍ ആരാകും രാജ്യസഭാ സ്ഥാനാര്‍ഥിയെന്ന കാര്യം പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2027ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ പാര്‍ട്ടി ജയിച്ചിരിക്കുകയാണെന്നും കെജ് രിവാള്‍ പറഞ്ഞു.