മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു; ഹിമാചലില്‍ വന്‍ ദുരന്തം

Update: 2025-06-26 08:06 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. 20ല്‍ അധികം പേരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.

ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റില്‍നിന്നാണ് തൊഴിലാളികളെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. ഇവിടെ താത്കാലിക ഷെഡുകളില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഹിമാചലിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News