ഡീസലില്‍ വെള്ളം കലര്‍ന്നു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി

ഡീസലില്‍ വെള്ളം കലര്‍ന്നു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി

Update: 2025-06-27 14:13 GMT

ന്യൂഡല്‍ഹി: ഡീസലില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ 19 വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചതിന് പിന്നാലെയാണ് വാഹനള്‍ക്ക് തകരാറുണ്ടായത്. പമ്പില്‍ നിന്ന് വെള്ളം കലര്‍ന്ന ഡീസലാണ് വാഹനത്തില്‍ അടിച്ചതന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

ചില വാഹനങ്ങള്‍ക്ക് പമ്പില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞുവെങ്കിലും മറ്റ് ചിലത് അവിടെ തന്നെ കുടുങ്ങി. പല വാഹനങ്ങളും ഹൈവേയിലാണ് കുടുങ്ങിയത്. രാത്‌ലയിലെ റീജണിയല്‍ ഇന്‍ഡസ്ട്രി സ്‌കില്‍ ഡെവല്പ്‌മെന്റ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.

ഇന്‍ഡോറില്‍ നിന്ന് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് പോകുന്നതിനിടെയാണ് പ്രശ്‌നമുണ്ടായതെന്ന് കോണ്‍വേയിലെ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവര്‍ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡീസലില്‍ വെള്ളം കലര്‍ന്നിട്ടുണ്ടെന്ന് മനസിലായത്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് തഹസില്‍ദാര്‍ ആശിഷ് ഉപാധ്യായ പറഞ്ഞു. പെട്രോള്‍ പമ്പ് അടച്ചിട്ടുണ്ട്. മഴവെള്ളം ഇന്ധനടാങ്കില്‍ കലര്‍ന്നുവെന്ന വിശദീകരണമാണ് പമ്പ് അധികൃതര്‍ നല്‍കുന്നതെന്നും ആശിഷ് ഉപാധ്യായ വ്യക്തമാക്കി.

Similar News