ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് രോഗി തെറിച്ച് റോഡില്‍ വീണു; തലയ്ക്ക് പരുക്കേറ്റു
ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് രോഗി തെറിച്ച് റോഡില്‍ വീണു; തലയ്ക്ക് പരുക്കേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-06-29 11:29 GMT
ചെന്നൈ: തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് രോഗി തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റു. നീലഗിരി കുനൂരിലാണ് അപകടമുണ്ടായത്. ആംബുലന്‍സ് സ്പീഡ് ബംപില്‍ കയറിയിറങ്ങിയപ്പോള്‍ പുറകുവശത്തെ ഡോര്‍ തുറന്ന് പോകുകയും സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു. വാഹനപകടത്തില്‍ പരുക്കേറ്റ ആളായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
പിന്നില്‍ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗം കുറവായിരുന്നത് ആശ്വാസമായി. വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള ലാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലെ സ്വകാര്യ ആംബുലന്‍സുകളില്‍ വിശദമായ പരിശോധന നടത്താന്‍ നീലഗിരി കളക്ടര്‍ നിര്‍ദ്ദേശിച്ചു.