കോഴിയെ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി

കോഴിയെ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി

Update: 2025-08-23 08:50 GMT

മുസഫര്‍പുര്‍: ബിഹാറില്‍ രാംപുര്‍ഹരി (പഴയ മുസഫര്‍പുര്‍) ഗ്രാമത്തില്‍ യുവാവിനെ കോഴിയെ മോഷ്ടിച്ചതിന്റെ പേരില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. 40 കാരനായ സഞ്ജയ് സാഹ്നിയാണ് കൊല്ലപ്പെട്ടത്. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സഞ്ജയ് യുടെ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തതായി രാംപുര്‍ഹരി സ്റ്റേഷന്‍ ഓഫിസര്‍ ശിവേന്ദ്ര നാരായണ്‍ അറിയിച്ചു.

പൊലീസ് അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി പ്രാഥമികകൃത്യത്തിനായി സഞ്ജയ് പുറത്തിറങ്ങിയിരുന്നു. അയല്‍വാസികളായ വിജയ്‌സാഹ്നിയെയും രണ്ടു മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കോഴിക്കള്ളനെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സഞ്ജയ് മരിച്ചതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

ഗ്രാമവാസികള്‍ മൃതദേഹം റോഡില്‍ വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പൊലീസ് ഗ്രാമവാസികളെ അനുനയിപ്പിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും സംസ്‌കരിക്കുകയും ചെയ്തു.

Similar News