തഞ്ചാവൂരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍; വിവരം മറച്ചുവെച്ച പ്രധാനാധ്യാപികയെയും കസ്റ്റഡിയില്‍ എടുത്ത് പോലിസ്: നിരവധി കുട്ടികള്‍ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്
തഞ്ചാവൂരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-27 00:28 GMT
ചെന്നൈ: തഞ്ചാവൂര്‍ പട്ടുക്കോട്ടയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുപുലിക്കാട് ഗവ. മിഡില്‍ സ്കൂള്‍ അധ്യാപകന് ഭാസ്കര്‍, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അധ്യാപകനില്‍ നിന്നുള്ള മോശം അനുഭവം വിദ്യാര്‍ഥിനി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവര്‍ പരാതി അവഗണിച്ചു. ഇതേത്തടുര്ന്നു മാതാപിതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍ ഉപരോധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഭാസ്കറെ ചോദ്യം ചെയ്തതില്‍ നിന്ന്, ഇയാള്‍ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പൊലീസ് പറഞ്ഞു.