ബംഗാളിലെ എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥര്‍ വഴി തെറ്റി ഒഡീഷയിലെത്തി; പിള്ളേരെ പിടുത്തക്കാരെന്ന് സംശയിച്ച് നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

എസ്‌ഐആർ ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ വഴിതെറ്റി അയൽസംസ്ഥാനത്തെത്തി

Update: 2026-02-28 01:48 GMT

കൊല്‍ക്കത്ത: ബംഗാളിലെ സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിതെറ്റി അയല്‍ സംസ്ഥാനമായ ഒഡീഷയിലെത്തി. ബാലസോര്‍ ജില്ലയില്‍ അബദ്ധത്തില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരെ പിള്ളേരെ പിടുത്തക്കാരെന്ന് സംശയിച്ച് നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി. സംഭവത്തില്‍ 72 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരാണു ഇവരെന്നു സംശയിച്ചാണു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തല്ലിയത്.

ബുധനാഴ്ചയാണ് രണ്ട് ഉദ്യോഗസ്ഥര്‍ ബംഗാളിലെ നയാഗ്രാമിലേക്ക് എസ്ഐആര്‍ ഡ്യൂട്ടിക്കായി പോയത്. എന്നാല്‍ ഇവര്‍ വഴിതെറ്റി അയല്‍സംസ്ഥാനമായ ഒഡീഷയില്‍ പ്രവേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന് സംശയിച്ച് നാട്ടുകാര്‍ തടിച്ചുകൂടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 72 പേരെ കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തു.


Tags:    

Similar News