ഒരൊറ്റ ഇടിയിൽ വണ്ടി പൂർണമായും തകർന്ന് തരിപ്പണമായി; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നടുക്കുന്ന കാഴ്ച; കുതിച്ചെത്തിയ ട്ര​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ര​ണ്ട് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു

Update: 2026-04-11 06:13 GMT

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ സോ​നി​പ​തി​ൽ അതി വേഗത്തിലെത്തിയ ട്ര​ക്ക് വ​ഴി​യ​രി​ക്കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ര​ണ്ട് പേർക്ക് ദാരുണാന്ത്യം. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മൃ​ത്സ​ർ സ്വ​ദേ​ശി​നി​ക​ളാ​യ മ​ൻ​ദീ​പ് കൗ​ർ (27), സ​ഹോ​ദ​രി മ​ൻ​പ്രീ​ത് കൗ​ർ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റ് കു​ടും​ബാ​ഗ​ങ്ങ​ളാ​യ സ​ർ​വ്ജീ​ത് കൗ​ർ, ജ​ഗ്ജീ​ത് കൗ​ർ, സ​മീ​ർ, വ​ർ​ദാ​ൻ എ​ന്നി​വ​ർ​ക്ക് ആണ് പ​രി​ക്കേ​റ്റത്.

ഒരു പി​റ​ന്നാ​ൾ ആ​ഘോ​ഷി​ത്തിനായി ഡ​ൽ​ഹി​യി​ലെ തി​ല​ക് ന​ഗ​റി​ൽ നി​ന്ന് മു​ർ​ത്താ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ല​ഘു​ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി കാ​ർ സോ​നി​പ​തി​ലെ ഹോ​ട്ട​ലി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പി​ന്നി​ൽ നി​ന്ന് വ​ന്ന ട്ര​ക്ക് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ൻ​ദീ​പും മ​ൻ​പ്രീ​തും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ട്ര​ക്ക് ഡ്രൈ​വ​റെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് വ്യക്തമാക്കി.​

Tags:    

Similar News