ഗള്‍ഫ് മേഖലയിലെ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി, നീട്ടിവച്ചത് നാളെ നടക്കാനിരുന്ന പരീക്ഷകള്‍; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
By : സ്വന്തം ലേഖകൻ
Update: 2026-03-01 10:13 GMT
ന്യൂഡല്‍ഹി: ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നാളെ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബെഹ്റെയ്ന്, ഇറാന്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന് ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇവിടെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തു. ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്ഥിതിഗതികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. പരീക്ഷകള്‍ മാറ്റിവച്ചതോടെ ആശങ്ക താല്‍ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.