ബിഹാറില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായി സോണിയ; പട്ടികയില്‍ പപ്പു യാദവും

Update: 2025-10-26 13:19 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. സോണിയക്ക് പുറമെ രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന 40 താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.

ആര്‍.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വിക്ക് അനഭിമതരായ പപ്പു യാദവ് ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കനയ്യ കുമാര്‍ പുറത്തായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ലോക്‌സഭയിലെ മുന്‍ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, സച്ചിന്‍ പൈലറ്റ്, ഗൗരവ് ഗോഗോയ്, അജയ് റായ്, അല്‍ക ലംബ, സയ്യിദ് നസീര്‍ ഹുസൈന്‍, ഇംറാന്‍ പ്രതാപ്ഗഡി, ജിതു പട്വാരി തുടങ്ങി ബിഹാറില്‍ നിന്നുള്ള നേതാക്കളായ മുഹമ്മദ് ജാവേദ്, ശകീല്‍ അഹ്‌മദ് ഖാന്‍ എന്നിവരുമുണ്ട്.

Similar News