ലേബലുകള്‍ ഇല്ലാത്ത 66,000 സിഗരറ്റുകള്‍ പിടിച്ചെടുത്തു; ഡല്‍ഹി മാര്‍ക്കറ്റില്‍ വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

ലേബലുകള്‍ ഇല്ലാത്ത 66,000 സിഗരറ്റുകള്‍ പിടിച്ചെടുത്തു

Update: 2025-10-26 12:34 GMT

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത്, നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് ലേബലുകള്‍ ഇല്ലാതെ വില്‍പ്പന നടത്തിയ 66,000 സിഗരറ്റുകള്‍ പിടിച്ചെടുത്തു. ഇത്തരം സിഗരറ്റുകള്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ വിതരണം ചെയ്തതിന് രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞു.

പ്രതികളില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളിലുള്ള 66,000 സിഗരറ്റുകള്‍ പൊലീസ് കണ്ടെടുത്തു. പാനിപ്പത്ത് സ്വദേശിയായ പര്‍വീണ്‍ സെഹ്ഗാള്‍ (37), ഡല്‍ഹി സ്വദേശിയായ മുകേഷ് ഖത്രേജ (48) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബര്‍ 25 ന് പ്രഹ്ലാദ്പൂര്‍ പ്രദേശത്തെ പാലം ഫ്‌ലൈഓവറിന് സമീപം നിരോധിത സിഗരറ്റുകളുടെ ഒരു വലിയ ശേഖരം എത്തിക്കാന്‍ പോകുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യ - നിയമ മുന്നറിയിപ്പുകളോ ലേബലുകളോ ഇല്ലാത്ത സിഗററ്റ് പിടിച്ചെടുത്തത്.

ചോദ്യം ചെയ്യലില്‍, ഇരുവരും കംബോഡിയയില്‍ നിന്ന് സിഗരറ്റുകള്‍ കടത്തി ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രാദേശിക വിപണികളിലേക്ക് വിതരണം ചെയ്യുന്നതില്‍ പങ്കാളികളാണെന്ന് കണ്ടെത്തി.

Tags:    

Similar News