വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-10-26 14:51 GMT
ഡൽഹി: ഡൽഹി സർവ്വകലാശാല രണ്ടാംവർഷ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അതിക്രമം. സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളായ അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് നാസംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളായ ജിതേന്ദർ നേരത്തെയും വിദ്യാർത്ഥിനിയെ ശല്യം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.