എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍: സ്‌കൂളിലെത്തി അധ്യാപകനെ ചെരുപ്പുകൊണ്ട് തല്ലി സ്ത്രീകള്‍

എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

Update: 2025-08-29 00:19 GMT

ജയ്പൂര്‍: സ്‌കൂളില്‍ വെച്ച് എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെ പോലിസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകള്‍ സ്‌കൂളിലെത്തി അധ്യാപകനെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.

അധ്യാപകന്‍ നടത്തിയ അതിക്രമത്തില്‍ ഭയന്ന പെണ്‍കുട്ടി ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകള്‍ സ്‌കൂളിലെത്തി അധ്യാപകനെ ചെരിപ്പു കൊണ്ട് അടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തത്. പിന്നാലെ പൊലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ഗ്രാമീണര്‍ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

Tags:    

Similar News