രാവിലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; ഗതാഗതക്കുരുക്കും വെള്ളക്കെട്ടും
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങള്‍ ജയ്പുരിലേക്കും അഞ്ചെണ്ണം ലഖ്നൗവിലേക്കും രണ്ടെണ്ണം ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടാനും, റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിമാനത്താവളത്തിലെത്താന്‍ ഡല്‍ഹി മെട്രോ ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.