സഹോദരി ഷോര്‍ട്‌സ് ധരിക്കുന്നത് ഇഷ്ടമായിതില്ല; സ്വഭാവത്തില്‍ സംശയം കൂടിയായപ്പോള്‍ തര്‍ക്കം പതിവ്; ചേച്ചിയെ 18 കാരന്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

Update: 2025-10-07 11:30 GMT

ഫത്തേബാദ്: ഷോര്‍ട്‌സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

പഞ്ചാബിലെ മാന്‍സ ജില്ലയില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു.

ഈ സമയത്ത് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സഹോദരിയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച ഹസന്‍പ്രീത് ബാറ്റുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധിക ചികില്‍സയിലിരിക്കെയാണ് രാധിക മരിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഫത്തേബാദ് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News