കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; മടക്കയാത്ര റദ്ദാക്കി

Update: 2025-10-07 08:19 GMT

ചെന്നൈ : കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം സുരക്ഷിതമായി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്‌തെങ്കിലും മടക്കയാത്ര റദ്ദാക്കി. 158 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ പറന്നിറങ്ങിയപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. എയര്‍ ഇന്ത്യ എഞ്ചിനീയര്‍മാര്‍ വിപുലമായ പരിശോധനകള്‍ നടത്തിയതായും സംഭവത്തെത്തുടര്‍ന്ന് എയര്‍ലൈന്‍ മടക്കയാത്ര റദ്ദാക്കിയതായും അവര്‍ പറഞ്ഞു. വിമാനത്തില്‍ പോകേണ്ടിയിരുന്ന 137 യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊളംബോയിലേക്ക് കൊണ്ടുപോയി.

Tags:    

Similar News