മുന്‍ കാമുകിയെ ബലംപ്രയോഗിച്ച് ചുംബിച്ചു; യുവാവിന്റെ നാക്കു കടിച്ച് മുറിച്ച് യുവതി
ബലംപ്രയോഗിച്ച് ചുംബിച്ചു; യുവാവിന്റെ നാക്കു കടിച്ച് മുറിച്ച് മുന്‍ കാമുകി
കാണ്‍പൂര്‍: ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. 35കാരനായ ചംപി എന്നയാളുടെ നാക്കാണ് മുന്‍ കാമുകി കടിച്ചുമുറിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. വിവാഹിതനായ യുവാവാണ് യുവതിയെ കടന്നു പിടിച്ച് പീഡിപ്പക്കാന്‍ ശ്രമിച്ചത്.
അടുത്തിടെ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. ഇതില്‍ ചംപി അസ്വസ്ഥനായിരുന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ചംപിയില്‍ നിന്ന് അകന്നു. ഇത് ചംപിയെ ദുഃഖിതനാക്കിയിരുന്നു. യുവതിയെ കാണാനും ഇയാള്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി അതിന് തയാറായിരുന്നില്ല. ഇതോടെ എങ്ങനെയും യുവതിയെ ഇണക്കിയെടുക്കാന്‍ യുവാവ് ശ്രമം തുടങ്ങി.
തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ ചംപി പിന്തുടര്‍ന്നു. അവിടെ വച്ച് അയാള്‍ അവളെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ഇയാളെ തള്ളിമാറ്റിയെങ്കിലും ബലം പ്രയോഗിച്ച് ചംപി യുവതിയെ ചുംബിച്ചു. പിന്നാലെയാണ് യുവതി മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ചത്.
വേദന കൊണ്ട് പുളഞ്ഞ ചംപി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് അയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ചംപിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.