മുഖത്ത് ടേപ്പ് ഒട്ടിച്ചു, സ്വിമ്മിങ് പൂളിനരികെ മൃതദേഹം; നടി വിഷ്ണുപ്രിയയുടെ പിതാവ് ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതികാരമെന്ന് സംശയം; അഞ്ചംഗ സംഘത്തിനായി വലവിരിച്ച് പോലീസ്

Update: 2026-02-22 07:34 GMT

കൊടൈക്കനാൽ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് സംശയം. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ബംഗ്ലാവിൽ താമസിച്ചിരുന്ന അഞ്ചുപേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ നൽകിയിരുന്ന ബംഗ്ലാവിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്‌കും മോഷണം പോയിരുന്നു. 2018-ൽ വിഷ്ണുപ്രിയയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന്റെ പ്രതികാരമാകാം ഈ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊലപാതകത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ താമസിച്ചിരുന്ന അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്കായി തമിഴ്‌നാട് അതിർത്തികളിൽ തിരച്ചിൽ ശക്തമാക്കി.

Tags:    

Similar News