മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേര് മരിച്ചു: നാലു പേര്‍ക്ക് പരിക്ക്
മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേര് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-26 00:55 GMT
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ബലൂണ്‍ വില്പ്പനക്കാരന് ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.
ബലൂണ്‍ വില്‍പ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂണ്‍ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. സ്ഫോടനത്തിന് പിന്നാലെ പോലീസിന്റേയും ബോംബ് സ്ക്വാഡിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.