ഹിമാചല്‍ പ്രദേശില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം
By : സ്വന്തം ലേഖകൻ
Update: 2026-01-03 16:34 GMT
ധര്‍മ്മശാല: ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയില്‍ കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 18 ന് മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗ് ചെയ്തെന്നും, പിന്നീട് അധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടു എന്നുമാണ് മരിച്ച 19 കാരിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതി.
അധ്യാപകന്റ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാനസികമായി തകര്‍ന്നെന്നും ആരോഗ്യസ്ഥിതി മോശമായി എന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.പഞ്ചാബിലെ ലുധിയാനയിലെ ആശുപത്രിയില്‍ വെച്ച് ഡിസംബര്‍ 26 നാണ് പെണ്‍കുട്ടി മരിച്ചത്.