മദ്യപാനത്തിനിടെ തര്‍ക്കം; ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കൊലപ്പെടുത്തി മണിപ്പൂരി യുവതി: ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന കൊലപാതകത്തില്‍ യുവതി അറസ്റ്റില്‍

മദ്യപാനത്തിനിടെ തര്‍ക്കം; ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കൊലപ്പെടുത്തി യുവതി

Update: 2026-01-05 03:05 GMT

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ മണിപ്പുര്‍ സ്വദേശിയായ യുവതി അറസ്റ്റില്‍. ലുഞ്ചീന പമായി എന്ന യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡക്ക് ഹീ യു എന്ന ദക്ഷിണ കൊറിയക്കാരനാണ് മരിച്ചത്. ഇരുവരും താമസിച്ചിരുന്ന ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കൊലനടന്നത്. ലുഞ്ചീനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡക്ക് ഹീ യുവിനെ ഉടന്‍ തനവ്‌നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ലുഞ്ചീന പമായി തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡക്ക് ഹീ യു മരിച്ചിരുന്നു. ലുഞ്ചീന പമായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. മദ്യപിക്കുന്നതിനിടെ ഡക്ക് ഹീ ഇടയ്ക്കിടെ തന്നെ ഉപദ്രവിച്ചിരുന്നതായും നിരാശയുടെ പുറത്താണ് ആക്രമിച്ചതെന്നും ലുഞ്ചീന പമായി പൊലീസിനു മൊഴി നല്‍കി.

യുവാവ് ഒരു മൊബൈല്‍ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. നാളുകളായി ഇരുവരും ഒന്നിച്ചാണ് താമസം. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. തര്‍ക്കം അതിരുകടന്നപ്പോള്‍ ലുഞ്ചീന കത്തി ഉപയോഗിച്ച് പങ്കാളിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.

ഡക്ക് പീ യുവിനെ കൊല്ലുന്നത് തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നാണ് ലുഞ്ചീന പറയുന്നത്. മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News