വെല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്
വെല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് അപകടം. 60 അടി ഉയരമുള്ള രഥം മറിഞ്ഞ് ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രഥം വലിച്ചു കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഭക്തര്‍ ചേര്‍ന്ന് രഥം വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോള്‍ ഏഴുപേര്‍ അതിനിടയില്‍ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.