പൊട്ടിക്കാത്ത ബിയര്‍ കുപ്പിയില്‍ നീന്തി തുടിച്ച് മീന്‍; കുപ്പി ഉയര്‍ത്തി നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവ്: കൈമലര്‍ത്തി വൈന്‍ ഷോപ്പ് ജീവനക്കാര്‍
പൊട്ടിക്കാത്ത ബിയര്‍ കുപ്പിയില്‍ നീന്തി തുടിച്ച് മീന്‍
ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയര്‍ കുപ്പിയില്‍ ജീവനുള്ള മീനിനെ കണ്ടെത്തി. പണം നല്‍കി ബിയര്‍ വാങ്ങിയ ശേഷമാണ് ഉപഭോക്താവ് കുപ്പിക്കുള്ളില്‍ നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈന്‍ ഷോപ്പില്‍ നിന്നും പ്രദേശവാസിയായ ഒരാള്‍ വാങ്ങിയ പ്രമുഖ ബ്രാന്‍ഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്. വൈന്‍ ഷോപ്പില്‍നിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളില്‍ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉപഭോക്താവ് കുപ്പി ഉയര്‍ത്തിപ്പിടിച്ച് നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
അതേസമയം ബിയറില്‍ മത്സ്യത്തെ കണ്ടതില്‍ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈന്‍ ഷോപ്പിലെ ജീവനക്കാര്‍ പറഞ്ഞത്. കമ്പനിയില്‍നിന്നും ലഭിച്ച ഉല്‍പ്പന്നമാണ് തങ്ങള്‍ വില്‍ക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവര്‍ നല്‍കിയ മറുപടി. ഭക്ഷണ സാധനങ്ങളില്‍നിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങള്‍ മുന്‍പും രാജ്യത്തുണ്ടായിട്ടുണ്ട്.