'അങ്ങനങ്ങ് പോയാലോ സാറെ..'; ഹെൽമറ്റ് ഇല്ലാതെ ബൈക്കിന് പിന്നിലിരുന്ന് സുഖയാത്ര; ദൃശ്യങ്ങൾ പതിഞ്ഞതും ട്രാഫിക് പോലീസുകാരന് എട്ടിന്റെ പണി; രണ്ടുംകൂടി ഒരുമിച്ച് വേണ്ടെന്ന് നാട്ടുകാർ!

Update: 2025-05-29 09:44 GMT

ബംഗളുരു: ഹെൽമറ്റ് ഇല്ലാതെ പോകുന്നവരെ പിടിച്ചുനിർത്തി ഫൈൻ അടിക്കുന്ന പോലീസുകാരന് എട്ടിന്റെ പണി . നാട്ടുകാരാണ് പണികൊടുത്തത്. പരിശോധനയും കഴിഞ്ഞ് പിഴ ഈടാക്കുന്ന മെഷീനും പിടിച്ച് ബൈക്കിൽ കയറിപ്പോയ പോലീസുകാരന് ഹെൽമറ്റില്ല. കണ്ടുനിന്നവർ ഫോട്ടോ എടുത്ത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ പോലീസിനും മറ്റ് വഴി ഇല്ലാതെയായി.

ബംഗളുരുവിലെ ഹെബ്ബാളിലാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യായ്ര ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തത്. നിരവധിപ്പേർ പൊലീസിനെ തന്നെ ടാഗ് ചെയ്ത് കമന്റ് ചെയ്യാൻ തുടങ്ങിയതോടെ പോസ്റ്റ് വൈറലായി.

പോലീസുകാർ നിയമത്തിന് അതീതരല്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന പോലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഹെബ്ബാൾ ട്രാഫിക് പൊലീസ് ബൈക്ക് ഓടിച്ച പൊലീസുകാരന് 500 രൂപ പിഴ ചുമത്തി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു ബൈക്കിന് പിന്നിലിരുന്നത്.

Tags:    

Similar News