ശാരീരിക അസ്വാസ്ഥതകൾ വിട്ടുമാറുന്നില്ല; മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ

Update: 2024-12-14 07:37 GMT

ഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. ശാരീരിക അസ്വാസ്ഥതകളെ തുടര്‍ന്നാണ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചുവരുകയാണെന്നും ഡൽഹി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ.വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്.

രണ്ടു ദിവസം മുമ്പാണ് 96കാരനായ മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യവും ഇതേ ആശുപത്രിയിൽ അദ്വാനി ചികിത്സ തേടുകയും ചെയ്തിരുന്നു.

Tags:    

Similar News