പ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടു; ക്ലാസ് ടീച്ചറിനെ അറിയിച്ചതിന് വൈരാഗ്യം; പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍

Update: 2025-01-30 04:15 GMT

മുംബൈ: കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് വൈരാഗ്യം. പ്രതികാരം തീര്‍ക്കുന്നതിന് പീഡിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി വിദ്യാര്‍ഥി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് 100 രൂപയുടെ ക്വട്ടേഷന്‍ ഏഴാം ക്ലാസുകാരന്‍ നല്‍കിയത്. പുണെയിലെ ദൗണ്ഡിയിലാണ് സംഭവം. ക്വട്ടേഷന്‍ ലഭിച്ച കുട്ടി പരാതി പെട്ടിട്ടും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂളിലെ പ്രോഗസ് കാര്‍ഡില്‍ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറിനെ അറിയിച്ചതിനുള്ള വൈരാഗ്യമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലാന്‍ ഏഴാം ക്ലാസുകരനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ ലഭിച്ച വിദ്യാര്‍ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Tags:    

Similar News