ഓപറേഷന്‍ സിന്ദൂര്‍: അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാന്‍ കഴിയില്ല; ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം; തിരിച്ചടി കഴിഞ്ഞു, ഇനി സമാധാനം വേണമെന്ന് ശശി തരൂര്‍
ഓപറേഷന്‍ സിന്ദൂര്‍: അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാന്‍ കഴിയില്ല; ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം
തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് ശശി തരൂര്‍. താനും ഇതാണ് ആഗ്രഹിച്ചത്. നമുക്ക് ഇത് ചെയ്യാതിരിക്കാന്‍ കഴിയില്ല.അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാന്‍ കഴിയില്ല. ഹിറ്റ് ഹാര്‍ഡ്, ഹിറ്റ് സ്മാര്‍ട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
ഒരു തീവ്രവാദ ആക്രമണം കൂടി പ്രതീക്ഷിച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.അത് നടക്കാതിരിക്കാതിരിക്കാനാണ് അവരുടെ ബെയ്‌സുകള്‍ നശിപ്പിച്ചത്.ഒരു ഭാരതിയന്‍ എന്ന നിലയില്‍ അഭിമാനം ഉണ്ട്.രാജ്യത്തിനും സൈനിക നടപടിക്കും 100 ശതമാനം പിന്തുമ നല്‍കുന്നതായും തരൂര്‍ പറഞ്ഞു.
ദീര്‍ഘയുദ്ധം ഭാരതം ആഗ്രഹികുന്നില്ലെന്ന് വ്യക്തമാണ്.പാകിസ്ഥാന്‍ മറുപടി പറയുമെന്ന് പറഞ്ഞിട്ടുണ്ട്.നമ്മളും കരുതിയിരിക്കാന്‍ സര്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്.യുദ്ധം വേണ്ടയെന്ന് എല്ലാ ഭാരതീയരും ആഗ്രഹിക്കുന്നു.പക്ഷെ തിരിച്ചടിച്ചാല്‍ നല്ല മറുപടി രാജ്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീര്‍ഘയുദ്ധം തുടരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ ഐക്യമാണ് ഇക്കാര്യത്തില്‍ അനിവാര്യമെന്ന് പറഞ്ഞ തരൂര്‍ സ്ത്രീകള്‍ സേനയ്ക്കു വേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചതിനെ പ്രശംസിക്കുകയും ചെയ്തു.
കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് സേനക്കു വേണ്ടി ഓപറേഷനെക്കുറിച്ചുള്ള വിശദീകരണം നല്‍കിയത്. മൂന്ന് സേനകളും സംയുക്തമായാണ് 'ഓപറേഷന്‍ സിന്ദൂറിനുള്ള' നീക്കങ്ങള്‍ നടത്തിയത്. 1.51ന് നീതി നടപ്പിക്കിയെന്ന സൈന്യത്തിന്റെ ട്വീറ്റോടെയാണ് തിരിച്ചടിയുണ്ടായത് പുറത്തറിയുന്നത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിദ്കെ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്.