ബൈക്കിന് പിന്നിൽ പരസ്പ്പരം മുഖം നോക്കിയിരിക്കുന്ന സഹോദരങ്ങൾ; ഒന്ന് കണ്ണ് തെറ്റിയാൽ പതിയിരിക്കുന്നത് വലിയ അപകടം; റോഡിലെ സാഹസത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

Update: 2026-03-08 08:44 GMT

ഡൽഹി: സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് രസകരമായി കളിചിരിയോടെ പോകുന്ന സഹോദരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നഗരത്തിലെ തിരക്കേറിയ ഗതാഗതക്കുരുക്കിനിടയിലും, യാതൊരു പരിഭവവുമില്ലാതെ തങ്ങളുടെ കൊച്ചു ലോകത്ത് ലയിച്ചിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകവും ഒപ്പം വലിയ സുരക്ഷാ ആശങ്കയും ഉണർത്തുന്നു.

സ്കൂൾ യൂണിഫോമിൽ അച്ഛന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്. പെൺകുട്ടി സഹോദരന് അഭിമുഖമായി പിന്നിലേക്ക് തിരിഞ്ഞിരുന്നും, സഹോദരൻ മുന്നിലേക്ക് നോക്കിയുമാണ് ഇരിക്കുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ നീങ്ങുമ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ അവർ പരസ്പരം കളികളിലും ചിരിയിലുമായി സമയം ചെലവഴിക്കുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ക്യാപ്ഷൻ ഇങ്ങനെയാണ്, 'നഗരം ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോഴും, ബാല്യം അതിന്റേതായ കൊച്ചുലോകത്ത് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു'.

വീഡിയോ കണ്ട പലരും തങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയായി ഇതിനെ കാണുന്നു. 'എത്ര മനോഹരമായ കാഴ്ച', 'ഇതാണ് യഥാർത്ഥ സന്തോഷം' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.  

Tags:    

Similar News